Tuesday, December 29, 2009

കണ്ണുകള്‍ എന്ന അത്ഭുതം

കണ്ണുകള്‍ നിങ്ങള്‍ കരുതുന്ന പോലെ അത്ര നിസ്സാര സംഗതിയൊന്നുമല്ല കേട്ടോ .കൂടുതല്‍ അതിനെ കുറിച് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഓഷോയുടെ ഒരു പുസ്തകമാണ്.പിന്നീട് അത് തന്നെയായി ചിന്ത . കണ്ണുകള്‍ നിങ്ങളെ പല തവണ ചതിചിട്ടില്ലേ? കണ്ണിലേക്ക് നോക്കിയാല്‍ നിങ്ങളകൊരളുടെ മനസ്സിലേക്ക് നോക്കാം.ചിത്രകാരന്‍ ഏറ്റവും പ്രയാസപ്പെടുന്നത് കണ്ണിനെ പൂര്നതയിലെത്തിക്കനാണല്ലോ. സന്യാസിയുടെ മുറിയില്‍ ഒരു സ്ത്രീ കടന്നുവരുമ്പോള്‍ അയാളിലെ സന്യാസിയെ അളക്കാന്‍ കണ്ണിലേക്ക് നോക്കിയാമതി .ഇതു ഭാവവും നമ്മള്‍ കണ്ണിലൂടെയാണ് പ്രകടിപ്പിക്കുന്നത് .രക്ഷിതാവിന്റെ മുമ്പില്‍ കള്ളം പറയുന്ന കുട്ടിയുടെ കന്നിലെക്കൊന്നു നോക്കിനോക്ക്.കഴ്ചയില്ലതവന്റെ കണ്ണിന്റെ ജീവനില്ലായ്മ അവന്റെ മുഖത്തെ ജീവനെയും ബാധിക്കുന്നില്ലേ?ഉറക്കത്തില്‍ സ്വപ്നത്തിലെ വികാരവയ്പിന്റെ തീക്ഷ്ണതക്കരുസരിച്ചു കണ്ണുകള്‍ വേഗത്തിലും പതുക്കെയും ചലിച്ചുകൊണ്ടിരിക്കും.കണ്ണിന്റെ നിറവ്യത്യാസം പലതും വായിച്ചെടുക്കാന്‍ കാരണമാവും .ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും കണ്ണിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് .അഭിനയം പഠിക്കുന്നവന്റെ ഏറ്റവും വലിയ വെല്ലുവിളിയും കണ്ണുകളെ കീഴടക്കാലാണല്ലോ.സത്വരജസ്തമോഗുണങ്ങള്‍ മുഖത്ത് തിരിച്ചറിയുന്നതിനും കണ്ണിലെ പ്രകാശം നമ്മെ സഹായിക്കും .ഒപ്ടിമിസവും പെസ്സിമിസവും കണ്ണില്‍ നോക്കിയാല്‍ അറിയാം ..........ഇനിയുമേറെ പറയാനുണ്ട് .നിങ്ങള്‍ക്കും . ജാഗ്രതൈ .ഉടനൊരു കട്ടിക്കാരുപ്പ് കണ്ണട വാങ്ങിവെക്കുമല്ലോ കണ്ണില്‍ . നന്ദി നമസ്കാരം .വീണ്ടും കാണാം കണ്ണുണ്ടെങ്കില്‍ .

No comments:

Post a Comment